fbpx
Headlines

നെടുമങ്ങാട്ട് ജ്വല്ലറിയില്‍ മോഷണം; 25 പവൻ സ്വര്‍ണവും വെള്ളിയും മോഷണം പോയി

നെടുമങ്ങാട് ജ്വല്ലറിയില്‍ മോഷണം. 25 പവൻ സ്വർണവും വെള്ളിയും മോഷ്ടിക്കപ്പെട്ടു. നെടുമങ്ങാട് അമൃത ജ്വല്ലറിയിലാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെ കടയുടമ സ്ഥാപനം തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കടയുടെ ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. മുഖം മൂടി വച്ച രണ്ട് പേരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.

മോഷ്ടാക്കള്‍ സ്വർണവും പണവുമിരിക്കുന്ന ലോക്കർ തുറന്നാണ് മോഷണം നടത്തിയത്. ലോക്കറിന് സമീപം തന്നെ താക്കോലുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ലോക്കറിലെ സ്വർണം അപഹരിച്ചത്.പിന്നീട് കടയിലുണ്ടായിരുന്ന വെള്ളിയും മോഷ്ടിച്ചു. മോഷണത്തിന് ശേഷം തറയില്‍ മുളക് പൊടിയും വിതറിയിരുന്നു.

തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് പൊലീസ് നിഗമനം. സ്ഥാപനത്തിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശേധിച്ച്‌ വരികയാണ്. ഉടമയില്‍ നിന്നും വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും പൊലീസിന്റെ അന്വേഷണം.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x