തിരുവനന്തപുരം: കോവളത്തെ ഹവ്വാ ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ അടിയൊഴുക്കിൽപ്പെട്ട് മുങ്ങിപ്പോയ രണ്ട് യുവാക്കളെ ലൈഫ്‌ഗാർഡുകൾ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ആന്ധ്രാ പ്രദേശത്ത് നിന്ന് കോവളത്ത് എത്തിയ വിഷ്‌ണു ശരത്, അക്ഷയ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച രാവിലെ 7.45-നായിരുന്ന സംഭവം. കടലിൽ കുളിക്കുന്ന സമയത്ത് തിരയിൽ മുങ്ങിപ്പോവുകയായിരുന്നു. അടിയൊഴുക്കിൽപ്പെട്ട് താഴ്ന്ന ഇവരുടെ കൈകകൾ മാത്രം മുകളിൽ കണ്ടു. കൂടെയുള്ളവർ നിലവിളിച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡ് സൂപ്പർവൈസർ സുന്ദരേശൻ, ഗാർഡുകളായ മനോഹരൻ, രജീഷ് കുമാർ, റോബിൻസൺ, പിരു മുഹമ്മദ് എന്നിവരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ആവശ്യമായ പ്രാഥമിക ചികിത്സയും നൽകുകയായിരുന്നു