ചിതറ പെട്രോൾ പമ്പിലാണ് കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ യുവാവിന് മുഖത്ത് സാരമായി കുത്തേറ്റത് . ജെസിബി ഓപ്പറേറ്റമാർ തമ്മിലുണ്ടായ വാക്ക് തർക്കമാണ് കയ്യാങ്കളിയായത്. ചിതറ സ്വദേശി റാഫിക്കാണ് കുത്തേറ്റത് . പേഴ്‌മൂട് സ്വദേശി ജിംഷാദിന്റെ ആക്രമണത്തിലാണ് റഫിക്ക് പരിക്കേറ്റത് . അക്രമത്തിൽ മുഖത്ത് സാരമായി പരിക്കേറ്റ റാഫിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിംഷാദിന്റെ കൈയ്യിലുണ്ടായിന്ന ചാവി റഫിയെ മർദ്ദിക്കാൻ നേരം മുഖത്ത് കൊണ്ട് പരിക്കേൽക്കുകയായിരുന്നു എന്നും പറയുന്നുണ്ട്
എന്നാൽ റാഫിയെ വെട്ടുകയായിരുന്നു എന്നുള്ള വിവരമാണ് ആദ്യം പുറത്ത് വന്നത്.ആ വാർത്ത പരിക്കേറ്റ റാഫി തന്നെ നിഷേധിച്ചിരുന്നു.