ആയൂരിൽ ടെക്സ്റ്റൈൽ ഷോപ്പിന്റെ ഉടമയുംമാനേജരായ സ്ത്രീയും ഷോപ്പിന്റെ പിന്നിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ.
ടെസ്റ്റൈൽസിന്റെ ഉടമ കോഴിക്കോട് സ്വദേശിയായഅലിയും സ്ഥാപനത്തിലെ മാനേജരായ പള്ളിക്കൽ ദീപാ വിലാസത്തിൽ40 വയസ്സുള്ള ദിവ്യമോളെയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഒരു വർഷക്കാലമായി ആയുർ കൊട്ടാരക്കര റോഡിൽ പ്രവർത്തിച്ചവരികയാണ്ലാവിഷ് ടെസ്റ്റെയിൽസ് and റെഡിമെയ്ഡ്സ് എന്ന സ്ഥാപനം..
ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആയിരുന്നു എന്ന് സ്ഥാപനത്തിലെ തൊഴിലാളികൾ പറയുന്നു.
ഇന്നലെ രാത്രിയിൽ ദിവ്യ മോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും ദിവ്യയെ കണ്ടെത്താൻ കഴിഞ്ഞില്ല ദിവ്യയുടെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇന്ന് രാവിലെ കടയിലെ മറ്റു ജീവനക്കാർ കടയിലെത്തിയപ്പോൾ കട തുറക്കാത്തതിനെ തുടർന്ന് കടയുടെ പിന്നിലെ ഹാളിൽ എത്തി നോക്കിയപ്പോഴാണ് രണ്ടുപേരെയും തൂങ്ങിനിൽക്കുന്നതു കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ ചടയമംഗലം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു
ചടമംഗലം പോലീസ് എത്തി മറ്റു നടപടികൾ സ്വീകരിച്ചു വരുന്നു..