ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് വാഹനം കത്തി നശിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ദേവസ്വം ബോർഡിന്റെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സഞ്ചരിച്ച വാഹനമാണ് നിലമേൽ മുരുക്കുമണ്ണിന് സമീപം എത്തിയപ്പോൾ കത്തി നശിച്ചത് .
കാറിന്റെ AC യിൽ നിന്നും പുക വരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ ബിജു ഉടൻതന്നെ വാഹനം MC റോഡിന് സൈഡിലേക്ക് നിർത്തി വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കി.
ഉടൻ വാഹനം മുഴുവനായും കത്തി നശിക്കുകയായിരുന്നു.
കടയ്ക്കൽ ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിച്ചു എങ്കിലും വാഹനം മുഴുവനായി കത്തുകയായിരുന്നു.