കടയ്ക്കൽ പഞ്ചായത്തിന് സമീപം ഉളള പാർക്കിംഗ്ൽ നിന്നും ബൈക്ക് ഇന്ന് ഉച്ചയോടെ
ഗ്രൗണ്ടിൽ പാർക്ക് ചെയ്‌തിരുന്ന R15 ബൈക്കാണ് മോഷ്ടിച്ചു കടന്നുകളഞ്ഞ കിളിമാനൂർ മഞ്ഞപ്പറ മലപ്പേരൂർ സ്വദേശി 22 വയസ്സുകാരൻ ബിനോയിയെ കടയ്ക്കൽ പോലീസ് പിടികൂടി.
ചടയമംഗലം മുരുക്കുമൺ സ്വദേശി സൈഫിന്റെ ഉടമസ്ഥതയിലുളള KL-82 5185 യെന്ന നമ്പരിലുള്ള ബൈക്കാണ് മോഷണം പോയത്.
വാഹനം പാർക്ക് ചെയ്ത ഉടമ കടയ്ക്കൽ താലൂകാശുപത്രിയിൽ പോയി മടങ്ങി വരുമ്പോൾ വാഹനം കാണാനില്ല.
തുടർന്നാണ് കടയ്ക്കൽ പോലീസിൽ പരാതി നൽകിയത്.
.

