നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ പന്ത്രണ്ട് എസ് എഫ് ഐ പ്രവർത്തകരേയാണ് കടയ്ക്കൽ ജുഡീഷ്യൽ കോടതി റിമാൻഡ് ചെയ്‌തത്.
ജാമ്യമില്ലാ വകുപ്പ്‌ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
എഫ്എഫ്ഐ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സിആർപിഎഫ് സുരക്ഷ. ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ ഇസഡ് പ്ലസ് (Z+) സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള രാജ്ഭവനും സുരക്ഷയൊരുക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ തീരുമാനപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജൻസിയായ സിആർപിഎഫിന് കൈമാറും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. അതേസമയം, പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്ര സേനയെ ഇറക്കിയാലും ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ വ്യക്തമാക്കി.
കൊല്ലം നിലമേൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ് നടപടി. റോഡരികിലിരുന്ന പ്രതിഷേധിച്ച ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ വിവരിക്കുകയും ചെയ്തു.
![Girl in a jacket](https://chuvadu.in/wp-content/uploads/2024/01/chuvadu-ads7590960626763656838.jpg)