കൊല്ലത്ത് രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.
കിളികല്ലൂർ ചാമ്പക്കുളം സ്വദേശി വിഷ്ണു എന്ന് വിളിക്കുന്ന സാദിഖ് ആണ് എക്സൈസ് ഓഫീസേഴ്സ് പിടിയിലായത്.
കല്ലുംതാനും ചാമ്പക്കുളം അപ്പൂപ്പൻകാവ് ക്ഷേത്രത്തിനു സമീപം റെയിൽവേ പുറമ്പോക്കിൽ കഴിഞ്ഞദിവസം രാത്രി പരിശോധന നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടുന്നത്.
അറസ്റ്റിലായ സാധിക്കിനെതിരെ എൻ ടി പി എസ് കേസെടുത്തു. തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കഞ്ചാവ് ഇറക്കുമതി ചെയ്തു സമീപപ്രദേശങ്ങളിൽ വിൽപ്പന നടത്തിവരികയായിരുന്നു.
കഞ്ചാവ് എത്തിക്കുന്നതിനായി സാദിഖ് ഉപയോഗിച്ചിരുന്ന താർ ജീപ്പും കസ്റ്റഡിയിലെടുത്തു.
ഇയാളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഈ മേഖലയിൽ പരിശോധന നടത്തിയത്.നിരവധി എൻ ടി പി എസ് കേസുകളിൽ പ്രതി ആണ് സാദിഖ്.
രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.
Subscribe
Login
0 Comments
Oldest


