പുനലൂർ : പുനലൂർ തൂക്ക് പാലത്തിൽ നിന്നും ഇന്നലെ വൈകിട്ട് 7.30 മണിയോടെ കല്ലട ആറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാത്തത് കൊണ്ട് രാത്രി വൈകി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെയോടെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.
പുനലൂർ മുൻസിപ്പാലിറ്റിയിലെ മുൻ കൗൺസിലറാണ് കല്ലട ആറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്.
കൃത്യമായി സ്ഥിതീകരണമില്ലാത്ത ഒരു വിവരം കൂടിയാണ് നാട്ടുകാരുടെ പക്കൽ നിന്നും ലഭിക്കുന്നത്.
യുവതിയെ കണ്ടെത്താൻ സാധിച്ചാൽ മാത്രമേ വിവരം സ്ഥിതികരിക്കാൻ സാധിക്കൂ,
നാട്ടുകാർ പറയുന്ന മുൻ കൗൺസിലറെ ഇന്നലെ മുതൽ കാണാനില്ല എന്നതും കൂട്ടിച്ചേർക്കാവുന്നതാണ് .
റിപ്പോർട്ടിങ് : ചുവട് ന്യൂസ് പുനലൂർ