fbpx

ഗവ :ടൗൺ UPS കിളിമാനൂരിലെ സ്കൂൾ ബസ്സ് പൊളിച്ചു വിറ്റു ; അന്വേഷണം വേണമെന്ന് AISF

കിളിമാനൂർ ഗവ :ടൗൺ UPS ലെ പഴയ സ്കൂൾ വാഹനം യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പൊളിച്ചു വിറ്റതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതിയും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും. സർക്കാരിനും സ്കൂളിനും ഉണ്ടായിട്ടുള്ള നഷ്ടം നികത്തുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശങ്ങൾ ഉണ്ടാകണമെന്നും എഐഎസ്എഫ്  നേതാക്കൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സ്കൂളിലെ ചില അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സംയുക്ത സഹകരണത്തോടുകൂടിയാണ്  നിലവിൽ പൊളിച്ചുവിറ്റ വാഹനം വാങ്ങുന്നത്.

ഹെഡ്മാസ്റ്റർ ടൗൺ യുപിഎസ് എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ വാഹനം നിലവിൽ സർക്കാർ വാഹനമാണ്.

ഒരു സർക്കാർ വാഹനം വിൽപ്പന നടത്തുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും തന്നെ ഇതിൽ പാലിക്കപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതിയുടെ  രേഖാമൂലമുള്ള അനുമതി വാങ്ങുകയോ, ആർടിഒ, പിഡബ്ല്യുഡി  മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ എസ്റ്റിമേറ്റ്, പൊളിക്കൽ രേഖ ഇവ ഒന്നും വാങ്ങാതെയും, വ്യാജ രേഖകൾ ചമച്ചും പഞ്ചായത്തിനെയും സർക്കാരിനെയും കബളിപ്പിച്ചുമാണ് നിലവിലെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ നിസാർ  തന്നിഷ്ടപ്രകാരം തന്റെ അഭ്യുദയകാംക്ഷികൾക്ക് നിസാര വിലയ്ക്ക് വിറ്റു തുലച്ചത് എന്നാണ് ആരോപണം.

കൂടാതെ അതിൽ നിന്ന് കിട്ടിയ പണം ഒരു രേഖകളും കൂടാതെയും PTA ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാതെയും തന്റെ സ്വകാര്യ അക്കൗണ്ടിൽ നിക്ഷേപിച്ച് ചിലവഴിച്ചത്.

കിളിമാനൂരിന്റെ ചരിത്രത്തിൽ ഒട്ടനവധി മഹാരഥന്മാരെ സംഭാവന ചെയ്ത ഗവ ടൗൺ യുപിഎസിന്റെ ഇന്നത്തെ നിലവാര തകർച്ചയ്ക്ക് ഈ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഉപജാപ പ്രവർത്തനങ്ങൾ വളരെയധികം കാരണമാകുന്നുണ്ട്.

സ്കൂളിന്റെ PTA, SMC കമ്മറ്റികളിലും മറ്റ് ഘടകങ്ങളിലുമെല്ലാം ഹെഡ്മാസ്റ്റർക്ക് വേണ്ടപ്പെട്ടവരെ കുത്തി തിരികി സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സ്കൂൾ ഡെവലപ്മെന്റ് ഫണ്ട്, സ്കൂൾ PTA ഫണ്ട്, മറ്റ് മെയിന്റനൻസ് ഫണ്ടുകൾ ഇവയിലെല്ലാം വൻ അഴിമതിയും തിരിമറിയും ആണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും ആരോപിക്കുന്നു .

ഇതിനെതിരെ ഏതെങ്കിലും തരത്തിലുള്ള ചോദ്യം ചെയ്യലുകൾ നടത്തുന്നവരെ വിവിധ കേസുകൾ കൊടുത്തു ഭീഷണിപ്പെടുത്തുന്ന സമീപനമാണ് എന്നും പറയുന്നു .

സ്കൂൾ കുട്ടികളെയും കൊണ്ട് സംഘപരിവാർ  പ്രവർത്തകരുടെ വീടുകളിൽ അവരുടെ നേതാക്കളെ കാണാൻ പോകുന്ന യാചന പ്രവർത്തികൾക്കും കുട്ടികളെ ഇയാൾ ഉപയോഗിക്കുന്നുണ്ട് എന്നും Aisf പ്രവർത്തകർ പറയുന്നു.

ഇത്തരത്തിൽ നിലവാരം ഇല്ലാത്ത രീതിയിൽ ഇത്രയും പ്രധാനപ്പെട്ടതും ഇത്രയും ചരിത്രമുള്ളതുമായ ഒരു സ്കൂളിന്റെ പ്രഥമ അധ്യാപകൻ പ്രവർത്തിക്കരുതെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അറുതി വരുത്തുന്നത് വരെ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും  -AISF മണ്ഡലം കമ്മിറ്റി  പ്രസ്താവനയിലൂടെ പറഞ്ഞു

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x