കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് പ്രേക്ഷകർ ആവശ്യപ്പെട്ടതിനാലാണെന്ന് ഗായകൻ അലോഷി ആദം മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പാട്ടും പാടരുതെന്ന് കമ്മിറ്റിക്കാർ പറഞ്ഞിട്ടില്ലെന്നും ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദത്തിന്റെ ആവശ്യമില്ലെന്നും ഡി.വൈ.എഫ്.ഐയുടെ എഴുത്തും പതാകയും പശ്ചാത്തലത്തിൽ വന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയത് വിവാദമായതിനെ തുടർന്നാണ് അദ്ദേഹം വിശദീകരണം നൽകിയത്.