മടത്തറ തുമ്പമൺതൊടിയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നു
അശാസ്ത്രീയമായി നിർമിക്കുന്ന സംരക്ഷണ ഭിത്തി ശക്തമായ കാറ്റിലും മഴയിലും ഇടിയുന്നത് തുടർക്കഥയാണ് . റോഡ് സൈഡിൽ നിൽക്കുന്ന മരങ്ങൾക്ക് പുറത്ത് കൂടിയാണ് കരാറുകാരൻ അശാസ്ത്രീയമായി സംരക്ഷണ ഭിത്തി പണിയുന്നത് എന്നുള്ള പരാതിയാണ് നാട്ടുകാർ പറയുന്നത്.
വൻ മരത്തിന് പുറത്ത് കൂടി കടന്നുപോകുന്ന സംരക്ഷണ ഭിത്തി ശക്തമായ കാറ്റിൽ മരം ഉലയുന്നത് അനുസരിച്ച് ഭിത്തി ഇളകി ഇടിഞ്ഞു തഴുകയാണ് ഉണ്ടാകുന്നത്. റോഡിന്റെ നടുക്ക് ഭാഗത്ത് പോലും വിള്ളലുകൾ രൂപപ്പെടുന്ന സാഹചര്യമാണ് തുമ്പമൺ തൊടിയിൽ . വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നതും ഈ പ്രദേശത്ത് പതിവാണ് .