കടയ്ക്കലിൽ സിപിഐയിൽ നിന്ന് ജെ സി അനിലിന്റെ നേതൃത്വത്തിൽ പാർട്ടി വിട്ടവരുടെ രാഷ്ട്രീയ നിലപാട് ഇന്നറിയാം. രാജി വച്ചവർ സിപിഎം ലേക്ക് എന്നാണ് സൂചന. വിമത കൺവെൻഷൻ വിളിച്ച് വിമതർ.
700 ഓളം പ്രവർത്തകർ തങ്ങൾക്കൊപ്പം സിപിഐയിൽ നിന്നും രാജി വച്ചതായി ജെ സി അനിലും കൂട്ടരും പറയുന്നു. ഇവരെ ഉൾപ്പെടുത്തിയാണ് കൺവെൻഷൻ വിളിച്ചു ചേർത്തത് എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
കടയ്ക്കൽ മണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്ന് പ്രവർത്തകരെ എത്തിക്കാൻ ചടുലമായ നീക്കമാണ് നടക്കുന്നത്.
സിപിഐ ചിതറ ലോക്കൽ കമ്മിറ്റിയുടെ ശക്തി കേന്ദ്രമായ കണ്ണങ്കോട് 50 ഓളം പ്രവർത്തകരെ വിമതർക്കൊപ്പം ചേർക്കാൻ കഴിഞ്ഞു എന്നാണ് പറയുന്നത്. AIYF മുൻ മേഖല സെക്രട്ടറമാർ , സിപിഐ ലോക്കൽ കമ്മിറ്റി അംഗങ്ങൾ , ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ ചിതറയിൽ നിന്നും പാർട്ടി വിടുന്നതായി സൂചനയുണ്ട്…


