പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച അയിരൂർ മുൻ എസ്എച്ച്ഒ ആർ ജയസനലിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ധർവേഷ് സഹേബ് ആണ് നടപടിയെടുത്തത്.
ദൃശ്യങ്ങൾ സഹിതം ട്വന്റിഫോർ പുറത്തുവിട്ട വാർത്തയെ തുടർന്നാണ് നടപടി. കൈക്കൂലി നൽകാത്തതിന് റിസോർട്ട് ഉടമയെ കള്ളക്കേസിൽ കുടുക്കിയതിന് ജയസനിൽ സസ്പെൻഷനിൽ ആയിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയസനലിനെതിരെ പരാതി നൽകിയത്.