ചടയമംഗലത്ത് ഗാന്ധിപ്രതിമ തകർ ത്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചയാണ് പ്രതിമ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ട ത്തിയത്.
ടൗണിൽ പഞ്ചായത്തിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ഗാന്ധിയനായിരുന്ന വയലിക്കട കുട്ടൻപിള്ളയാണ് 1949-ലെ ഗാന്ധിജയന്തി ദിനത്തി ൽ ചടയമംഗലത്ത് ഈ പ്രതിമ സ്ഥാപിച്ചത്. ഇദ്ദേഹം മരിക്കുന്നതുവരെ പ്രതിമയിൽ ദിവസവും പൂക്കൾ അർ പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പഞ്ചായ ത്തിന്റെ നേതൃത്വത്തിൽ മണ്ഡപം നിർമിച്ച് പ്രതിമ സം രക്ഷിക്കുകയായിരുന്നു. ഇതാണ് തകർക്കപ്പെട്ടത്.
ചടയമംഗലത്തെ എല്ലാ പരിപാടികളും ആരംഭിക്കുന്ന തും അവസാനിക്കുന്നതും ഈ പ്രതിമക്ക് മുന്നിലാണ്. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫോറൻസിക് സംഘവും സ്ഥ ലത്തെത്തി തെളിവെടുപ്പ് നടത്തി. സമീപത്തെ സി. സി ടി.വി കാമറ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.