പ്രണയം നടിച്ചു കുളത്തൂപ്പുഴ സ്വാദേശിനിയായ 14 കാരിയെ ഏറെ നാളുകൾ ആയി പല സ്ഥലങ്ങളിലും കൊണ്ട് പോയി പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതി കുളത്തൂപ്പുഴ പോലീസിന്റെ പിടിയിൽ ആയി. കുളത്തുപ്പുഴ ഇ. എസ്. എം കോളനിയിൽ ബ്ലോക്ക് നമ്പർ 12 -ൽ റംസാൻ എന്ന 19 കാരനാണു പിടിയിൽ ആയതു. നിലവിൽ റംസാൻ ഇപ്പൊ കടയ്ക്കൽ വാടക വീട്ടിൽ ആണ് താമസം
പെൺകുട്ടിക്ക് ശാരീരിക അസ്വാസ്ഥത അനുഭവപ്പെട്ടു ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടികൾ 6 മാസം ഗർഭിണി ആണെന്ന് തിരിച്ചു അറിഞ്ഞത്.

തുടർന്ന് ബന്ധുക്കൾ കുളത്തുപ്പുഴ പോലീസിൽ പരാതി പെടുകയായിരുന്നു
SHO അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും പെൺകുട്ടി നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയായ റംസാനെ അറസ്റ്റ് ചെയ്യുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ റംസാൻ നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു എന്ന് കുറ്റം സമ്മതിച്ചു.
പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു