പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലോട് ഇടിഞ്ഞാര്‍ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാല്‍ (31) നെയാണ് പാങ്ങോട് പൊലീസ് അറസ്റ് ചെയ്തത്. പാങ്ങോട് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയുടെ നഗ്നചിത്രം വിപിൻ ഷാലിന്റെ മൊബൈലില്‍ കണ്ടത്, ഇയാളുടെ ഭാര്യ വാര്‍ഡ് മെമ്ബറെ അറിയിച്ചിരുന്നു. വാര്‍ഡ് മെമ്ബര്‍ വിവരം പൊലീസില്‍ അറിയിച്ചു. നഗ്നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചതെന്നാണ് വിവരം.
നെടുമങ്ങാട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ തന്നെ കുട്ടിയുമൊത്ത് നഗ്ന ഫോട്ടോ എടുത്തതാണ് ഫോണില്‍ സൂക്ഷിച്ചിരുന്നത്.
ഇടിഞ്ഞാറില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൂലി പണിക്കാരനായ പ്രതിക്ക് ഭാര്യയും കുഞ്ഞുമുണ്ട്.