ചിതറ കല്ലുവെട്ടാംകുഴിയിൽ തടി കയറ്റി വന്ന pic up മറിഞ്ഞു
ചിതറ കല്ലുവെട്ടാംകുഴിയ്ക്ക് സമീപം വൈകുന്നേരം മൂന്ന് മണിയോടെയാണ് വണ്ടി മറിഞ്ഞത് . വാഹനത്തിൽ തടി കയറ്റി കല്ലുവെട്ടാംകുഴി ഇരപ്പിൽ റോഡിലേക്ക് കയറി വരുമ്പോൾ ജല അതോറിറ്റി പൈപ്പ് ഇടാൻ എടുത്ത കുഴിയിൽ വണ്ടിയുടെ ടയർ താഴ്ന്നാണ് വാഹനം മറിഞ്ഞത്. വാഹനത്തിൽ ഉള്ളവർക്ക് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല .
പൈപ്പ് ഇടാൻ റോഡ് സൈഡിൽ എടുത്ത കുഴികൾ പലതും കൃത്യമായി മൂടാത്തത് മൂലം പല വാഹനങ്ങളും അപകടത്തിൽ പെടുന്നുണ്ട് .
വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും മറ്റും വാഹനങ്ങൾ റോഡ് സൈഡിൽ താഴുന്നത് പതിവാണ്.
കടയ്ക്കൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തി അവരുടെ മേൽനോട്ടത്തിൽ വാഹനം ഉയർത്തി.