fbpx

ചിതറ പഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്ത് പഞ്ചായത്ത് ഉദ്യോഗസ്ഥർ

ഈ മാസം 18നുശേഷം പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളിലോ മീഡിയനുകളിലോ ഒരാളുടെയും പേരോ ചിത്രമോ കാണരുതെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ ബോർഡുകൾ നീക്കം ചെയ്തത്.

പൊതുപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാക്കണം ,പാർട്ടിയുടെയോ സംഘടനയുടെയോ ബോർഡുകളും പാടില്ല.

സർക്കാരിൻ്റെയും സർക്കാർ അനുബന്ധ സ്ഥാ പനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും മതസ്ഥാപനങ്ങളുടെയും ബോർഡ്, ബാനർ, പോസ്‌റ്റർ, കൊടിതോരണം എന്നിവയുമുണ്ടാകരുത്.

18നുശേഷം ഇവ പൊതുറോഡിലോ പരിസര ത്തോ കണ്ടാൽ ബോർഡ് ഒന്നിന് 5000 രൂപ വീതം ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപന സെക്രട്ടറിയിൽ നിന്നു പിഴയീടാക്കും.

ഹൈക്കോടതിയുടെ കർശനനിർദേശത്തിന്റെ അടിസ്‌ഥാനത്തിലാണു തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സർക്കുലർ. ഇത്തരത്തിൽ സ്ഥ‌ാപിച്ച ബോർഡുകളും ബാനറുകളും നീക്കം ചെയ്യുന്നതിനു തദ്ദേശസ്ഥാപന സെക്രട്ടറിമാരെ സഹായിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിനേരത്തേ സർക്കുലർ നൽകിയിരുന്നു.

പൊതുറോഡിലും റോഡി ൻ്റെ ഭാഗമായി വരുന്ന സ്ഥലങ്ങ ളിലും ബാനറോ ബോർഡോ വയ്ക്കുന്നതിന് അനുമതി നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നാണു പുതിയ സർക്കുലറിൽനിന്നു വ്യക്തമാക്കുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x