തിങ്കളാഴ്ചയാണ് മോഷണ വിവരം സ്കൂൾ അധികൃതർ അറിയുന്നത്
കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും സ്കൂൾ കുട്ടികളും പിരിവ് ഇട്ട് സ്കൂളിനായി വാങ്ങിയ ഉപകരണങ്ങളാണ് മോഷ്ടാക്കൾ കൊണ്ട് പോയത്.
കടയ്ക്കൽ പോലീസ് സ്റ്റേഷന് സമീപമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ നിന്നുമാണ് മോഷണം നടത്തിയത് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയം പൂട്ടിയ നിലയിൽ ആണ് അവിടെ നിന്നും എങ്ങനെ മോഷണം നടത്തി ഏത് വഴിയാണ് മോഷ്ടാക്കൾ അകത്ത് കയറിയത് എന്നത് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

