പ്രധാന മന്ത്രിയുടെ പേരിൽ സ്വയം തൊഴിൽ ലോണിന്റെ പേരിൽ തട്ടിപ്പിലൂടെ പലരിൽ നിന്നും കോടികൾ തട്ടിയ പ്രധാന പ്രതികളായ സമിത പങ്കാളി വിപിൻ കുമാർഎന്നിവരെ കുളത്തുപ്പുഴ പോലീസ് പിടികൂടി.
ചിതറ സ്വദേശികളിൽ നിന്ന് ലക്ഷങ്ങളാണ് പ്രതികൾ തട്ടിയെടുത്തത്.
കുളത്തുപ്പുഴ പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ വിപിൻ കുമാറിനെ പിടികൂടിയിരുന്നു.
വിപിൻ കുമാർ നൽകിയ വിവരത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന സമിതയെ അഞ്ചൽ ഏരൂരിലെ വീട്ടിൽ നിന്നുമാണ് പിടികൂടിയത്.
ഇവരെ കൂടാതെ ചിതറ പോലീസ് രമ്യപ്രതീപ് ഭർത്താവ് ബിനു എന്നിവരെ മാസങ്ങൾക്ക് മുമ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു.
തട്ടിപ്പിന് ഇരയായവർ ഈ പ്രതികളുടെ വീട്ടിന് മുന്നിൽ നൂറ് ദിവസത്തോളമായി സമരം നടത്തി വരികയാണ്.
ലോണിന്റെ പേരിൽ തട്ടിപ്പ് വിശദമായ വാർത്ത വായിക്കാം