അഞ്ചുതെങ്ങിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം. പോലീസ് കുഞ്ഞിന്റെ മാതാവിനെ അറസ്റ്റ് ചെയ്തു.
ജൂലൈ മാസം പതിനാലാം തീയതി പുലർച്ചെ 5 മണിക്കാണ് ജൂലിയുടെ വീടിന് സമീപത്തെ ശുചി മുറിയിൽ ജൂലി പ്രസവിച്ചത്.
അതിന് ശേഷം സ്വന്തമായി കത്രിക ഉപയോഗിച്ചുകൊണ്ട് പൊക്കിൾക്കൊടി അറുത്തുമാറ്റി.
കുട്ടി കരഞ്ഞപ്പോൾ മൂക്കും വായും പൊത്തിപിടിച്ചു ശ്വാസം മുട്ടിച്ചു കുഞ്ഞിനെ കൊലപെടുത്തുകയായിരുന്നു.
അതിനു ശേഷം വീടിനുള്ളിൽ നിന്നും വെട്ടുകത്തി കൊണ്ടുവന്ന് സമീപത്തെ പൈപ്പിൻ ചുവട്ടിൽ കുഴിയുണ്ടാക്കി കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യുകയാണ് ഉണ്ടായത്.
പതിനാറാം തീയതിയും പതിനേഴാം തീയതിയും കുഞ്ഞിനെ മറവ് ചെയ്ത പൈപ്പിന്റെ ചുവട്ടിൽ ജൂലി പോയി നോക്കുമായിരുന്നു എന്നും പറയുന്നു.
പതിനെട്ടാം തീയതി നോക്കിയപ്പോൾ കുഞ്ഞിന്റെ മൃതദേഹം തെരുവ് നായകൾ മാന്തി എടുത്തതായും കണ്ടു. തുടർന്ന് ജൂലി തന്നെ കുഴി പൂർവസ്ഥിതിയിലേക്ക് മാറ്റി.
അഞ്ചു തെങ്ങ് പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ജൂലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകൊണ്ട് വൈദ്യപരിശോധന നടത്തി .
ആദ്യഘട്ടത്തിൽ കൊലപാതകം സമ്മതിക്കാതിരുന്ന ജൂലി ശാസ്ത്രീയമായ തെളിവുകൾ നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
വിധവയായ തനിക്ക് കുഞ്ഞുണ്ടയാൽ ഉണ്ടാകുന്ന അപമാനം ഓർത്താണ് ഈ ക്രൂര കൃത്യം നടത്തിയത് എന്നും ജൂലി പോലീസിനോട് പറഞ്ഞു.
കുട്ടിയെ ഉദരത്തിൽ വച്ച് തന്നെ കൊല്ലണം എന്നാണ് കരുതിയത് പക്ഷെ അതിന് സാധിച്ചില്ല .
ജനിച്ച ഉടൻ തന്നെ കൊല്ലാൻ പ്രതി മുന്നേ തീരുമാനിച്ചതായും പോലീസിനോട് പറഞ്ഞു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.