അരിപ്പ സമരഭൂമിയിൽ താമസിക്കുന്ന രാജുവിന്റെ കുടിൽ കത്തി നശിച്ചു.അരിപ്പ സമരഭൂമിയിലെ കുടിൽ കത്തി നശിച്ചു കുളത്തൂപ്പുഴ: ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അരിപ്പ ഭൂസമരത്തിലെ പ്രവർത്തകനും, സമരഭൂമിയിലെ നാലാം കൗണ്ടറിൽ താമസക്കാരനുമായ ആറ്റിങ്ങൽ സ്വദേശി രാജുവിന്റെ കുടിലും, വസ്ത്രങ്ങളും . വീട്ടുപകരണങ്ങളുമുൾപ്പെടെ പൂർണ്ണമായും കത്തി നശിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം അടുപ്പിൽ നിന്നും തീ പ്ലാസ്റ്റിക് ഷീറ്റിലേക്ക് പടർന്നാണ് അപകടമുണ്ടായത്. വിട്ടുടമ കടയിൽ സാധനം വാങ്ങാൻ പുറത്തുപോയ സമയത്ത് തീപടർന്നതിനാൽ അപകടമൊഴിവായി ഇരുപതിനായിരം രൂപയുടെ നഷ്ടമുണ്ടായി.
അരിപ്പ സമരഭൂമിയിൽ കുടിൽ കത്തി നശിച്ചു

Subscribe
Login
0 Comments
Oldest