തെന്നൂർ സൂര്യകാന്തി നാലുസെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്ണനെയാണ് (49) പാലോട് പൊലീസ് അറസ്റ്റുചെയ്തത്. ഭാര്യ ഉഷയോടുള്ള സംശയവും ആക്സിഡന്റ് ക്ലെയിം ലഭിക്കാൻ ഒപ്പിട്ട് നൽകാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഹോം നഴ്സായി ജോലി ചെയ്യുന്ന ഉഷയുമായി (47) ഇയാൾ കുറച്ചുകാലമായി പിണക്കത്തിലായിരുന്നു. സൂര്യകാന്തിയിലുള്ള കടയിൽ ഭാര്യ സാധനം വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ മുതുകത്ത് കത്തികൊണ്ട് കുത്തിയശേഷം ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. ആക്രമണത്തിനായി പ്രതി ആസിഡും കത്തിയുമായി കുറച്ചുനാളുകളായി കാത്തിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ ഉഷ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാലോട് സി.ഐ പി.ഷാജിമോൻ,എസ്.ഐമാരായ എ.നിസാറുദ്ദീൻ, റഹീം,രാജൻ,ജി.എസ്.സി.പി.ഒ സുജുകുമാർ,അരുൺ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു