AIYF ആൽത്തറമൂട് മേഖലാ പ്രതിഭാ സംഗമം സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറിയും, പുനലൂർ എം എൽ എ യുമായ പി എസ് സുപാൽ ഉദ്ഘാടനം ചെയ്തു
23-07-2913 വൈകുന്നേരം 4 മണിക്ക് ആൽത്തറമൂട്ടിൽ വച്ച് നടന്ന യോഗത്തിൽ AIYF മേഘലാ പ്രസിഡന്റ് എം എസ് രാജലക്ഷ്മി അധ്യക്ഷയായിരുന്നു, മേഖലാ സെക്രട്ടറി ബി എസ് അഭിജിത്ത് സ്വാഗതം പറഞ്ഞു
ഉദ്ഘാടനവും, പുരസ്കാര വിതരണവും പി എസ് സുപാൽ എം എൽ എ യും, കെ. വി ജോഷ്കുമാർ വിദ്യാഭ്യാസ പുരസ്ക്കാര വിതരണം സി പി ഐ ജില്ലാ എക്സി. അംഗം എസ് ബുഹാരി,എൻ വേലപ്പൻ പുരസ്ക്കാര വിതരണം സി പി ഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ, സോണി ബി തേങ്ങമം പുരസ്ക്കാരം സമർപ്പണം AIYF കൊല്ലം ജില്ലാ പ്രസിഡന്റ് റ്റി എസ് നിധീഷ്, ദേവരാജൻ മാസ്റ്റർ പുരസ്ക്കാര സമർപ്പണം CPI മണ്ഡലം അസി. സെക്രട്ടറി പി പ്രതാപൻ എന്നിവർ വിതരണം ചെയ്തു.
ഒട്ടനവധി നേതാക്കൾ സംസാരിച്ചു.
AISF ആൽത്തറമൂട് ലോക്കൽ കമ്മിറ്റി aiyf ആൽത്തറമൂട് പ്രതിഭാ സായാഹ്നത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കടയ്ക്കൽ വിപ്ലവ ചരിത്ര ചിത്ര പ്രദർശനം ആൽത്തറമൂട് ജംഗ്‌ഷനിൽ നടന്നു.
കടയ്ക്കൽ വിപ്ലവത്തെ ഗോപിനാഥൻ സർ ആണ് ബുക്ക് ആയി രജിച്ച് നമ്മളെ എല്ലാം പരിചയപെടുത്തിയത്.
ശ്രീ ഗോപിനാഥൻ സാറിന്റെ കടയ്ക്കൽ വിപ്ലവത്തിന്റെ ചരിത്രം ചിത്രങ്ങൾ ആക്കി വരച്ചത് ആർട്ടിസ്റ്റ് ഗോപൻ താര ദമ്പതികൾ ആണ്.
കടയ്ക്കൽ വിപ്ലവം കേട്ട് കേൾവി മാത്രമായിട്ടുള്ള ഇന്നത്തെ തലമുറയ്ക്ക് കടയ്ക്കൽ വിപ്ലവത്തിന്റെ ചരിത്രം ചിത്രങ്ങളിലൂടെ പരിചയ പെടുത്തുകയാണ്
AISF ആൽത്തറമൂട് ലോക്കൽ കമ്മിറ്റി.
ഫ്രാങ്കോ രാഘവൻ പിള്ളയും ബീഡി വേലുവും ചങ്കുവിള ഉണ്ണിയും ഉൾപ്പെടെ അറിയപെടുന്നതും അറിയപ്പെടാത്തതുമായ ഒട്ടനവധി പോരാട്ട നായകന്മാരുടെ ത്യാഗനിർഭരമായ പോരാട്ടങ്ങളുടെ സാക്ഷി ആണ് കടയ്ക്കൽ മണ്ണ്.
1938 ൽ ചന്തപ്പിരിവിനെതിരെ നടന്നൊരു ചെറിയ കലാപത്തിൽ നിന്നും ആരംഭിച്ചു സർ സിപി യുടെ പട്ടാളത്തെ എതിർത്ത് പോലീസിനെതിരെ നാടിന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചരിത്രത്തിന്റെ ഏടുകളിലേക്ക് കടയ്ക്കൽ എന്ന് പറയുന്ന പേരുകൂടി എഴുതി ചേർക്കപ്പെട്ടു.
സ്വാതന്ത്ര്യം പ്രഖ്യാപിക്കും മുൻപേ തന്നെ കടയ്ക്കൽ ഒരു സ്വതന്ത്ര രാജ്യമായി മാറി. ഒരാഴച നിലനിൽക്കുന്ന ഒരു സ്വതന്ത്ര ഭരണ സംവിധാനം കടയ്ക്കലിൽ രൂപം കൊള്ളുകയുണ്ടായി.
ചന്ദ്രൻ കാളിയമ്പി മന്ത്രിയും ശ്രീ ഫ്രാങ്കോ രാഘവൻ പിള്ള രാജാവുമായിട്ട് ഒരു ഭരണ സംവിധാനമുണ്ടായി. അതിനു ശേഷം ഈ നാട്ടിൽ നടന്ന പട്ടാളത്തിന്റെ അക്രമം വിവരണാതീതമാണ്. ഈ നാട്ടിലെ ജനങ്ങൾ മുഴുവൻ ആ സമയത്ത് അക്രമങ്ങൾ കൊണ്ട് ഗതികെട്ടവരാണ് മനുഷ്യർ തൂക്കിലേറ്റപ്പെടുകയുണ്ടായി.ആ രക്ത രൂക്ഷിതമായ ചരിത്രത്തിൽ നിന്നാണ് കടയ്ക്കൽ എന്ന നാട് സ്വതന്ത്ര ഇന്ത്യയുടെ ഇതിഹാസത്തിൽ എഴുതി ചേർക്കപ്പെട്ട മാറ്റി വയ്ക്കാൻ ആവാത്ത ഈടായി മാറിയത്. പുതിയ തലമുറയ്ക്ക് ഏറ്റവും നന്നായി മനസിലാകുന്ന രീതിയിൽ ആണ് ചിത്രങ്ങൾ ഒരുക്കപ്പെട്ടിട്ടുണ്ട്.

