ചിതറ മഞ്ഞപ്പാറയിൽ ലിജിൻ എന്ന ആളുടെ ഉപജീവന മാർഗ്ഗമായ ആടുകളെയാണ് കടത്തിക്കൊണ്ടു പോയത്.
രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. ഓയിൽ ഫാം തൊഴിലാളിയായ ലിജിൻ രണ്ട് കുട്ടികളുടെ പിതാവാണ് . ഓയിൽ ഫാമിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്തത് കൊണ്ടാണ് കന്നുകാലികളെ വളർത്തലുകൂടി ചെയ്ത് പോന്നത് . ഈ പാവപ്പെട്ട കുടുംബത്തിലെ ആടുകളെയാണ് സാമൂഹിക വിരുദ്ധർ കടത്തിക്കൊണ്ടു പോയത്.
ഓയിൽ ഫാം മേഖലയിൽ വളർത്തു മൃഗങ്ങളെ കടത്തി കൊണ്ട് പോകുന്നത് പതിവാണ് എന്ന് നാട്ടുകാർ പറയുന്നു.
അധികാരികൾ ഉടൻ ഇതിനൊരു പരിഹാരം കണ്ടെത്തി നൽകണം എന്ന് പ്രദേശ വാസികൾ പറയുന്നു.



