ചിതറ: ചിതറ ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ഡിസംബർ 4 ഇന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ടൌൺഹാളിൽ വെച്ച് നടന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡന്റ് ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ സ്വാഗതം ആശംസിച്ചു.

പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ശ്രീ. R M രജിത,ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികൾ, ചിതറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ശ്രീ. കരകുളം ബാബു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, അംഗണവാടി ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, മേറ്റ്‌മാർ,പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ ചർച്ച ചെയ്യുകയും നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.




