ചിതറ :കെഎസ്ഇബി ഓഫിസിൽ നിന്നെന്ന വ്യാജേന വീടുകളിൽ വൈദ്യുതി ബിൽ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം സജീവം. ഫോൺ വിളിച്ചതിനു ശേഷം ഉടൻ തന്നെ പണമടയ്ക്കാനുള്ള ലിങ്ക് അയച്ചു കൊടുക്കുന്നതാണ് രീതി.
ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ പോകുന്നത് ഗുഗിൾ ഫോമിലേക്ക് ആണ്, അതിൽ എടിഎം കാർഡി ന്റെ വിവരം ആണ് ചോദിക്കുന്നത്. അന്വേഷിച്ചപ്പോഴാണ് വ്യാജ ഫോൺ കോളുകൾ എന്ന് മനസ്സി ലായത്. വിളിച്ച നമ്പർ ഉൾപ്പെടെ പൊലീസിൽ പരാതി നൽകി. സമാനമായ സംഭവം ഇതിന് മുമ്പും ഉണ്ടാകുന്നതായി പരാതിയുണ്ട്

