കടയ്ക്കലിൽ യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളും അറസ്റ്റിലായി.
കടയ്ക്കൽ അഞ്ചുമുക്ക് സ്വദേശിയായ ശരത്തിനെയാണ് നാലംഗ സംഘം കൊലപെടുത്തിയത്
മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.കൊല്ലപെട്ട ശരത്തും പ്രതികളിലൊരാളായ അജീഷും മുമ്പ് സ്വകാര്യ ബസ്സിലെ ജീവനക്കാരനായിരുന്നു.അന്ന് അജീഷ് സാമ്പത്തിക തിരിമറി നടത്തി എന്ന് ശരത്ത് പറഞ്ഞതിനെ തുടർന്ന് അജീഷിനെ പുറത്താക്കിയിരുന്നു.
അന്നു മുതൽ അജീഷ് ശരത്തിനോട് ശത്രുത പുലർത്തിയിരുന്നു
തുടർന്ന് ശരത്ത് വിദേശത്ത് പോകുകയും കഴിഞ്ഞ കടയ്ക്കൽ തിരുവാതിരക്ക് നാട്ടിലെത്തി കടയ്ക്കലിൽ താമസിച്ചുവരവെ
ഇന്നലെ വൈകുന്നേരം ശരത്തും സുഹൃത്തുക്കളും കടയ്ക്കൽ ബാറിലെത്തി അവിടെ വച്ച് അജീഷിനെ കാണുകയും അജീഷും സുഹൃത്തുക്കളും ചേർന്ന് ശരത്തിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു തുടർന്ന് ബാർ ജീവനകാർ ഇരുകൂട്ടരേയും അവിടെ നിന്ന് പറഞ്ഞ് വിടുകയും ചെയ്തു .
തുടർന്ന് പ്രതികൾ മേലെ പന്തളമുക്കിൽ വച്ച് വീണ്ടും ശരത്തു അജീഷുമായി അടിപിടി ഉണ്ടാകുകയും ഓട്ടോയിലുണ്ടായിരുന്ന കത്തി എടുത്ത് രാഹുൽ വാരിയെല്ലിന്റെ ഭാഗത്ത് കുത്തുകയും ദേഹം ആസകലം വെട്ടിപരിക്കേൽപിക്കുകയും ചെയ്തു.ശരത്തിനെ വെട്ടുന്നത് കണ്ട് കൂടയുളളവർ ഓടിമാറി.തുടർന്ന് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് പോയി ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ വീടിന്റെ സിറ്റൗണ്ടിൽ കിടന്ന ശരത്തിനെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു എന്നാൽ ശരത്തിന്റെ ജീവൻ രക്ഷികാനായില്ല .തുടർന്ന് ഒളിവിൽ പോയ പ്രതികളെ രാത്രിയോടെ സിഐ ശിവകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് അറസ്റ്റ് ചെയ്തു .മെഡിക്കൽ പരിശോധന പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്യും


