ചിങ്ങേലി ആൽഫ കോളേജിന്റെ ആദ്യ ഹൈസ്‌കൂൾ ശാഖ ചിതറയിൽ പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ 26 വർഷങ്ങളായി സമാന്തര വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായ ആൽഫ SSLC വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പരിശീലനം ഉറപ്പാക്കിയാണ് പുതിയ സെന്റർ തുറന്നിട്ടുള്ളത്. ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗം കൊല്ലം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴസൺ
ശ്രീമതി ജെ നജീബത്ത് ബീവി ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന്റെ പ്രവർത്തനോദ്ഘാടനം ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ നിർവഹിച്ചു.
ആൽഫ ചിതറ സെന്റർ പ്രിൻസിപ്പാൾ ശ്രീ ഷാജഹാൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ മിനി ഹരികുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. എസ് മുരളി, മുൻ സഹകരണ ബാങ്ക് പ്രസിഡന്റ് കരകുളം ബാബു,
സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൽ ഹമീദ്
വാർഡ് മെമ്പർ അമ്മൂട്ടീ മോഹനൻ, സിപിഐ lc സെക്രട്ടറി
ബി ജി കെ കുറുപ്പ്
Pta പ്രതിനിധി അപർണ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഉദ്ഘാടനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് Dr സുനിൽ രാജ് നയിച്ച സൗജന്യ കൗൺസിലിംഗ് ക്ലാസ്സും സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ
ശ്രീ SR ഹരീഷ് നന്ദി രേഖപ്പെടുത്തി.