പുനലൂരിൽ പോക്സോ കേസ്: അമ്മയ്ക്കും മകനുമെതിരെ കേസ്

പുനലൂർ • പതിനഞ്ചുകാരിയായ സ്കൂ‌ൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മകനും അമ്മയ്ക്കും എതിരെ പൊലീസ് കേസെടുത്തു.
അതിജീവിതയേയും മാതാവിനെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേസിലെ ഒന്നാം പ്രതിയുടെ മാതാവ് കൂടിയായ രണ്ടാംപ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പുനലൂർ കരവാളൂർ എരിച്ചിക്കൽ സ്വദേശി മിനിയാണ് അറസ്റ്റ‌ിലായത്. ഇവരെ കൊല്ലം ഫസ്റ്റ് അഡീഷനൽ ഡി : സ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി റിമാൻഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതിയും മിനിയുടെ മകനുമായ ഒളിവിൽ കഴിയുന്ന ചിക്കുരാജിനെ പിടിക്കാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

2025 നവംബർ മാസത്തിലെ അതിജീവിതയെ കടത്തിക്കൊണ്ടു പോയി 12 മണിയോടെ പ്രതിയുടെ എരിച്ചിക്കലിലെ വീട്ടിൽവച്ചു പീഡിപ്പിച്ചെന്നാണ് കേസ്.
രണ്ടാം പ്രതി കഴിഞ്ഞ മാസം 15ന് അതിജീവിതയുടെ വിട്ടിലെത്തി പീഡനവിവരം മറ്റാരോടും പറയരുതെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയതായും എഫ്ഐ ആറിൽ പറയുന്നു. സംഭവത്തെ ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x