രാമപുരത്ത് പെണ്മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി. കോട്ടയം പാല രാമപുരത്താണ് സംഭവം.
രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്(40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്. ആത്മഹത്യ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്