സിപിഐ കടയ്ക്കൽ മണ്ഡലത്തിൽ നിന്ന് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; 50 ലധികം പ്രവർത്തകർ പാർട്ടി വിടുന്നതായി സൂചന

സിപിഐ കടയ്ക്കൽ മണ്ഡലം കമ്മിറ്റിയ്ക്ക് കീഴിൽ പാർട്ടി പ്രവർത്തകരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. കടയ്ക്കൽ മണ്ഡലത്തിലെ മതിര ലോക്കൽ കമ്മിറ്റിയിലാണ് പ്രവർത്തകർ പാർട്ടി വിടുന്നത് . മതിര ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ പാർട്ടി വിടുന്നതായാണ് സൂചന.

മതിര ചിതറ ഭാഗങ്ങളിൽ നിന്നും പാർട്ടി വിടുന്ന പ്രവർത്തകർ RSP യുമായി സഹകരിച്ചു പ്രവർത്തിക്കാനുള്ള നീക്കമാണ്

കഴിഞ്ഞ ദിവസം ചടയമംഗലത്ത് നിന്നും സിപിഐയിലെ മുതിർന്ന പാർട്ടി പ്രവർത്തകനായിരുന്ന എ മുസ്തഫ പാർട്ടി വിട്ടിരുന്നു . മുസ്തഫ RSP യിൽ ചേർന്ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. എ മുസ്തഫ പാർട്ടി വിട്ടതോടെ ചിതറ മതിര മേഖലയിൽ നിന്ന് 50 ലധികം പ്രവർത്തകർ മുസ്തഫ ചേർന്ന് പ്രവർത്തനം ആരംഭിച്ച RSP യുമായി പ്രവർത്തനം ആരംഭിക്കാൻ ആണ് സാധ്യത എന്നാണ് പുറത്ത് വരുന്ന വിവരം 22 ആം തീയതി കൂടുതൽ വിവരങ്ങൾ പുറത്ത് വരും എന്നാണ് അറിയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x