കലാപത്തെ അടിച്ചമർത്താൻ കഴിയാതെ നിസംഗതയുടെ മൂടുപടമണിഞ്ഞിരിക്കുന്ന മണിപ്പൂർ സർക്കാർ.
കൊല്ലപ്പെട്ടവരുടെയും, മാനഭംഗത്തിനിരയായവരുടേയും, പലായനം ചെയ്തവരുടെയും യഥാർത്ഥ കണക്കുകൾ ഇപ്പോഴും ലഭ്യമല്ല.
ലോക രാജ്യങ്ങൾ ഇന്ത്യയിലെ ചെറിയ സംസംസ്ഥാനമായ മണിപ്പൂരിലേ സംഭവഗതികളെ ആശങ്കയോടെയാണ് കാണുന്നത്. കലാപം നിയന്ത്രിക്കാൻ മണിപ്പൂർ സർക്കാരിന് കഴിഞ്ഞില്ല എങ്കിൽ കേന്ദ്ര ഗവർമെന്റിന് പട്ടാളത്തെ ഇറക്കി സംഘർഷം നിയന്ത്രണ വിധയമാക്കേണ്ടതാണ്. ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു ചെറിയ സംസ്ഥാനത്തെ കലാപം നിയന്ത്രിക്കാൻ ആ രാജ്യത്തിന് ആയില്ലെങ്കിൽ അതൊരു അശുഭ സൂചനയാണ്. ഫാസിസത്തെ ചരിത്രപുസ്തകങ്ങളിലൂടെ വായിച്ചറിഞ്ഞതിനേക്കാൾ ഭീകരത സ്വന്തം കണ്മുന്നിലൂടെ കാണുമ്പോൾ ഏകാധിപതികളുടേയും അവർ നടത്തിയ ക്രൂരതയുടെയും ചിത്രം ഇത്തരം ഭയാനകമായിരിക്കും. ജർമനിയിൽ ഹിറ്റ്ലറും നാസികളും കൂടി ജ്യൂത സമൂഹത്തെ വേട്ടയാടിയത് പോലെ അതിന്റെ മറ്റൊരു വേർഷനാണ് മണിപ്പൂരിൽ സംഭവിക്കുന്നത്.
ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂർ. ജനസംഖ്യയുടെ 34 ലക്ഷം മെയ്റ്റി, കുക്കി, നാഗ ഈ മൂന്ന് വിഭാഗക്കാരാണ് ഇവിടെ ഉള്ളത്. ഹിന്ദു വിഭാഗത്തിൽപ്പെട്ട മെയ്റ്റികളാണ് പ്രബലർ. മൊത്തം ജനസംഖ്യയുടെ 53% കുക്കികളും, നാഗകളും. പ്രധാനമായും ഇവർ ക്രിസ്ത്യൻ മത വിശ്വാസകരാണ്. 2023,മെയ് 3 ന് നടന്ന ഗോത്ര ഐക്യദാർഢ്യ മാർച്ച് ആണ് ഇപ്പോൾ മെയ്റ്റി, കുക്കി വംശീയ കലാപത്തിന് കാരണമായത്. മെയ്റ്റിവിഭാഗത്തെ ST വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു മാർച്ച്. ഈ മാർച്ച് കുക്കി വിഭാഗത്തെ കൂടുതൽ ഭയപ്പെടുത്തി. സമീപകാല സർക്കാർ ഇടപെടലുകൾ, സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ മണിപ്പൂരിൽ നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാൻ എന്ന പേരിൽ ആരംഭിച്ച നടപടികളും തങ്ങൾക്കെതിരെയുള്ള വംശീയ അതിക്രമമായാണ് കുക്കികൾ കരുതുന്നത്.
മണിപ്പൂർ സർക്കാരിൽ ആകെയുള്ള 60 എം എൽ എ മാരിൽ 40 മെയ്റ്റി വിഭാഗത്തിൽ നിന്നുമാണ്. തങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ST ഗണത്തിൽ മെയ്റ്റികളെയും ഉൾപ്പെടുത്തുന്നത് കുക്കികളും, നാഗകളും ഒരുപോലെ ഭയപ്പെടുന്ന കാര്യമാണ്. ആംഗ്ലോ കുക്കി യുദ്ധ സ്മാരകത്തിന്റെ ഗേറ്റ് തകർക്കപ്പെടുന്നതോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് തിരിഞ്ഞു. പിന്നീടൊരു രക്ത രൂക്ഷിത വംശീയ കലാപമായി മാറുകയാണ് ഉണ്ടായത്.
സോഷ്യൽ മീഡിയയിലൂടെ ലോകം ഭീതിയോടെ കണ്ട ഒരു വീഡിയോ ഏതൊരു മനുഷ്യ മനസിനെയും ഞെട്ടിക്കുന്നതും ഭീതിദമായ ആ ഓർമകളും കാലങ്ങളോളം ഓരോമനുഷ്യനെയും വേട്ടയാടിക്കൊണ്ടേ ഇരിക്കുകയും ചെയ്യും.
കുട്ടിത്തം വിട്ടുമാറാത്ത ഒരു കൗമാരക്കാരിയോട് തോക്കേന്തിയ കലാപകാരികൾ കാട്ടിയ ക്രൂരകൃത്യം കൈകൾ ബന്ധിച്ച് നിലത്തിട്ട് മർദിക്കുകയും മർദ്ദനം സഹിക്കവയ്യാതെ നിലവിളിച്ചുകൊണ്ട് കലാപകാരികളായ സ്ത്രീകളോട് അവൾ കൈകൂപ്പി യാചിക്കുകയും ചെയ്യുന്നു,. പിന്നെ അവർ കൈകളിലെ കെട്ടഴിച്ചു അവളെ റോഡിന് നടുക്ക് മുട്ട് കുത്തി ഇരുത്തി കൈകൾ തലയ്ക്ക് പിറകിലേക്ക് പിടിപ്പിച്ചു തോക്കിന്റെ പാത്തി കൊണ്ട് ആ പിഞ്ചു ശരീരത്തിൽ ഇടിക്കുകയും അവളുടെ കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടി കെട്ടുകയും ചെയ്യുമ്പോൾ.
നിസ്സഹായയും നിരാലംബയുമായ തന്നെ രക്ഷിക്കാൻ സർക്കാരിന്റെയോ രാജ്യത്തിന്റെയോ നിയമ വ്യവസ്ഥിതികൾ എത്തില്ലന്നും അറിഞ്ഞത് കൊണ്ടാവാം കരച്ചിലടക്കി അവൾ മൗനം പാലിച്ചത് .
ആ പിഞ്ചു ശരീരം തുളച്ചു വെടിയുണ്ടകൾ കയറുമ്പോൾ അവളുടെ മൗനത്തിന് ആയിരം അർഥങ്ങൾ ഉണ്ടായിട്ടുണ്ടാവും. വംശവെറിയമാരുടെ കലാപകാരിയുടെ, വർഗീയ വാദികളുടെ അവരെ സൃഷ്ടിക്കുന്ന ഭരണ കൂടങ്ങളുടെ നിശബ്ദ മൗനത്തിന് നാളെ കാലം മാപ്പ് കൊടുക്കില്ല എന്ന ഉത്തമ വിശ്വാസം അവളുടെ മൗനത്തിന് പിന്നിലെ കാരണമാകാം.
നിങ്ങളുടെഎഴുത്തുകൾ ഞങ്ങൾക്ക് അയച്ചു തരിക

