ആലംകോട് സെയ്ത് മൻസിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ സൗദാബീവിയും( 65), ഇളയ സഹോദരി തട്ടത്തുമല മൻഷാദ് മസിലിൽ പരേതനായ മൻസൂറിന്റെ ഭാര്യ താഹിറ ബീവിയും (63) ആണ് അരമണിക്കൂർ വ്യത്യാസത്തിൽ അന്തരിച്ചത്.
അഞ്ചൽ പാലിയേറ്റീവ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന താഹിറ ബീവി ഇന്ന് രാവിലെ 8 30നാണ് അന്തരിച്ചത്.
വിവരം അറിഞ്ഞ മൂത്ത സഹോദരി സൗദ ബീവി 9 മണിയോടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.
താഹിറ ബീവിയുടെ കബറടക്കം മൂന്നു മണിക്ക് തട്ടത്തുമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
സൗദാ ബീവിയുടെ കബറടക്കം രാത്രി 7 മണിക്ക് ആലംകോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.
സൗദാബീവിയുടെ മക്കൾ: ഷഹീർ, ഷിഹാർ.
താഹിറ ബീവിയുടെ മക്കൾ: മൻഷാദ്, മൻസുന, അൻഷാദ്, ആമിന