കടയ്ക്കൽ കുമ്മിളിൾ പന്ത്രണ്ട് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഡാൻസ് മാസ്റ്റർ അറസ്റ്റിൽ
കുമ്മിൾ സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്. ഇയാൾ 2019 ലും സമാനമായ കേസിൽ പിടിക്കപ്പെട്ട് ശിക്ഷ ലഭിച്ചിട്ടുള്ള വ്യക്തിയാണ്.
പന്ത്രണ്ട് വയസ്സുകാരനിൽ വന്ന മാറ്റം വീട്ടുകാർ ശ്രദ്ധിക്കുകയും സ്കൂൾ അധികൃതരുമായി സംസാരിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ കുട്ടിയ്ക്ക് കൗൺസിൽ നൽകി.
കൗൺസിൽ നൽകിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത് .
ഉടൻ തന്നെ കുട്ടിയുടെ ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകി.
പോലീസ് സുനിൽ കുമാറിനെ കസ്റ്റഡിയിൽ എടുക്കുകയും കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം പോസ്കോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചാർത്തി കേസ് എടുത്തു.
സുനിൽ കുമാർ വർഷങ്ങളായി കുട്ടികളെ ഡാൻസ് പഠിപ്പിക്കുന്ന വ്യക്തിയാണ് . കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.