ചിതറ :ജാമിയ ട്രെയിനിങ് കോളേജിന്റെ പതിനേഴാമത് ബാച്ചിന്റെ കോൺവൊക്കേഷൻ ചടങ്ങ് മന്നാനിയ കോളേജ് മുൻ പ്രിൻസിപ്പലും കേരള മൈനോറിറ്റി വെൽഫയർ ഡിപ്പാർട്മെന്റ് മുൻ ഡയറക്ടറുമായ പ്രൊഫ.ഡോ. പി. നസീർ ഉത്ഘാടനം ചെയ്തു.
ജാമിഅഃ ട്രസ്റ്റ് സെക്രട്ടറി ശ്രീ എം. എ സത്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഷർമിലാ നസീർ സ്വാഗതം ആശംസിച്ചു. യൂണിവേഴ്സിറ്റി തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണം നൽകി.

പ്രിൻസിപ്പൽ ഡോ. ഷർമിലാ നസീർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ട്രസ്റ്റ് മെമ്പേഴ്സ് ആയ ശ്രീ. ചന്ദനത്തോപ്പ് ഷിഹാബുദീൻ, ശ്രീ മുബാറക്, ശ്രീ താജുദീൻ, ശ്രീമതി സലീന, ശ്രീമതി അർച്ചന, ശ്രീ. അൽഖയം സജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു. മറ്റ് അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.