ചിതറ ഗ്രാമ പഞ്ചായത്തിൽ ചിറവൂർ വാർഡിൽ അമ്പലംമുക്കിൽ നിർമിക്കുന്ന സത്യമംഗലം സബ്സെന്ററിന്റെ തറക്കല്ലിടീൽ കർമം ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം. എസ്. മുരളി നിർവ്വഹിച്ചു.
ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി . ജെ. നജീബത്ത്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രജിത, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടീ മോഹനൻ,ചിറവൂർ വാർഡ് മെമ്പർ ശ്രീമതി. മിനി ഹരികുമാർ, ചിതറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ശ്രീ. കരകുളം ബാബു, മാങ്കോട് PHC ഡോക്ടർ ശ്രീ. രോഹൻ രാജ് , HI ശ്രീ. മഹേഷ്,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നാഷണൽ ഹെൽത്ത് മിഷൻ (NHM) ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടു ഘട്ടമായി 50 ലക്ഷം രൂപ ചിലവഴിച്ചാണ് സബ്‌സെന്റർ നിർമ്മിക്കുന്നത്. ഇതിലൂടെ ഏറെ നാളത്തെ കാത്തിരുപ്പാണ് സഫലമാകുന്നത്.