ചിതറ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു.
വളവുപച്ചയിലാണ്
താൽക്കാലിക കെട്ടിടത്തിൽ ചിതറ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നത്. വളവുപച്ച
ചന്തയ്ക്കുള്ളിൽ ചിതറ പഞ്ചായത്ത് താൽക്കാലികമായി നിർമിച്ച കെട്ടിടത്തിലാണ് നിലവിൽപൊലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്ന് പഞ്ചായത്ത് നൽകിയ സ്ഥലത്താണ് പൊലീസ് സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നത്.
കടയ്ക്കൽ സ്റ്റേഷൻ വിഭജിച്ചാണ്
മലയോര മേഖല കേന്ദ്രീകരിച്ച്
ചിതറയിൽ പുതിയ സ്റ്റേഷൻ
അനുവദിച്ചത്. സ്ഥലപരിമിതി
ഉൾപ്പെടെ അസൗകര്യങ്ങൾക്ക്
നടുവിലാണ് സ്‌റ്റേഷൻ പ്രവർ
ത്തിക്കുന്നത്.
മൂന്നുകോടി രൂപചെലവഴിച്ച് അത്യാധുനിക രീതി യിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. എം എസ് മുരളിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ചിതറ പഞ്ചായത്ത് ഭരണ സമി തിയുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ് പുതിയ കെട്ടിട നിർമാണത്തിന് വേഗതയേറിയത്.