കടയ്ക്കൽ സാംസ്‌കാരിക സമിതിയും,കടയ്ക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടകസമിതി യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു.വൈസ് പ്രസിഡന്റ് ഷാനി എസ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ എം മാധുരി,പി പ്രതാപൻ, എൻ ആർ അനിൽ, സി ദീപു,പഞ്ചായത്ത് മെമ്പർമാർ, ഗ്രന്ഥശാല ക്ലബ് ഭാരവാഹികൾ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ,കടയ്ക്കൽ സാംസ്‌കാരിക സമിതി ഭാരവാഹികൾ , വ്യാപാരികൾ മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കടയ്ക്കൽ ഫെസ്റ്റിന്റെ സംഘടക സമിതി യോഗം കൂടി

Subscribe
Login
0 Comments
Oldest