കടയ്ക്കൽ സ്വദേശിയായ 23 കാരനാണ് പിടിയിൽ ആയത്. കുട്ടിയുടെ പിതാവിന്റെ മാതാവിന്റെ സഹോദരിയുടെ മകനാണ് പിടിയിലായത് .
സ്കൂളിൽ പോയ പെൺകുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനൊപ്പം കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിയിൽ യുവാവിനെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ് എടുക്കുകയും. അറസ്റ്റ് രേഖപ്പെടുത്തിയ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..
കുട്ടിയെ തിരിച്ചറിയാൻ കഴിയും എന്നതിനാൽ യുവാവിന്റെ മുഖമോ മറ്റ് വിവരങ്ങളോ കൊടുക്കാൻ കഴിയില്ല , ഇരയെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലുള്ള വിവരങ്ങൾ നൽകിയാൽ നിയമ നടപടി നേരിടേണ്ടിവരും .
അതിനാലാണ് വിവരങ്ങൾ നൽകാത്തത്