മടത്തറ കട കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ ചിതറ പോലീസ് കസ്റ്റഡിയിൽ വാങ്ങി

പാലോട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപോയ പ്രതികളായ അയ്യുബുക്കാനും മകൻ സെയ്ദലവിയും
മടത്തറ മേലേ മുക്കിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയവരെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതികളെ ചിതറ പോലീസ് കസ്റ്റഡിയിൽ വാങ്ങി
കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ചുമന്ന കാറിലെത്തിയ രണ്ടംഗസംഘം
മടത്തറ ശിവൻമുക്കിലെ പ്രഫുലചന്ദ്രന്റെ ജീജി സ്റ്റേർ കുത്തിതുറന്ന് 8000 രൂപയും സാധനങ്ങളും അപഹരിച്ചത്.
തുടർന്ന് സിസി ടീവി കേന്ദ്രമാക്കി അന്വേഷണം നടത്തിയ പോലീസ് ചുമന്ന കാർ തിരിച്ചറിഞ്ഞിരുന്നു.
തുടർന്നാണ് പാലോട് പോലീസ് സ്റ്റേഷനിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് വയനാട്ടിലെ ബത്തേരിയിൽ നിന്നും പാലോട് പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ട് വരവെ കടയ്ക്കൽ ചുണ്ടയിൽ വെച്ച് രക്ഷപ്പെടുന്നത്.
അന്ന് ഇവരേടെപ്പം കസ്റ്റഡിയിലെടുത്ത കാർ മടത്തറയിൽ നടത്തിയ മോഷണത്തിന് ഉപയോഗിച്ചതാണന്ന് മനസിലാക്കിയ ചിതറ പോലീസ്
പാലോട് പോലീസ് അറസ്റ്റ് ചെയ്ത് ജയിലാക്കിയി പ്രതികളെ ഇന്ന് ചിതറ പോലീസ് കസ്ഡയിൽ വാങ്ങി കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
നിലവിൽ വിവിധ സ്റ്റേഷനുകളിലായി എട്ട് മോഷണകേസുകൾ നിലവിലുണ്ട്.
അച്ഛനു മകനുമായ പ്രതികൾ ഒന്നിച്ചാണ് മോഷണം നടത്തിവന്നിരുന്നത് തെളിവെടുപ്പ് പൂർത്തിയാക്കിയ പോലീസ് ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x