ഇന്നലെ രാത്രിയായിരുന്നു സംഭവം.
വെഞ്ഞാറമൂട് അമ്പലമുക്ക് ഗാന്ധി നഗർ സുനിതാ ഭവനിൽ സുധാകരൻ 57 ആണ് മരണപ്പെട്ടത്.
മക്കൾ തമ്മിലുള്ള വഴക്ക് കൈയ്യങ്കളിയിൽ കലാശിച്ചപ്പോൾ പിടിച്ചു മാറ്റാൻ ചെന്ന്
സുധാകരനും മർദ്ദനമേറ്റതായാണ് പറയപ്പെടുന്നത്.രാത്രി 10.30 ടെ മൂന്നു മക്കൾ തമ്മിലടിക്കുകയായിരുന്നു.
സ്ഥിരം വഴക്കു നടക്കുന്നതിനാൽ നാട്ടുകാരും കാര്യമായി എടുത്തില്ല
ഭാര്യ സുനിത തിരുവനന്തപുരം GG ഹോസ്പിറ്റലിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു.സുനിത ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു.
വെഞ്ഞാറമൂട് പോലീസ് മൂന്നു മക്കളെയും കസ്റ്റടിയിൽ എടുത്തു