ഇട്ടിവ:തസ്തികകൾ വെട്ടിക്കുറച്ച കേന്ദ്ര സർക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച് CPI ജില്ലാ കമ്മറ്റി സെക്രട്ടറി PS സുപാൽ MLA.യുവജനങ്ങളോടൊപ്പം നിൽക്കുന്ന യുവജന പ്രസ്ഥാനം എന്ന നിലക്ക് AIYF ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകണമെന്നും അഭിപ്രായപ്പെട്ടു.
AIYF ഇട്ടിവാ മേഖലാ കമ്മറ്റി തോട്ടംമുക്കിൽ വെച്ച് സംഘടിപ്പിച്ച പ്രതിഭാ പുരസ്കാരം 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരസ്‌കാര പരിപാടിയുടെ സംഘാടക സമിതി ചെയർമാൻ ശ്രീ. എസ്. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സംഘാടക സമിതി കൺവീനറും AIYF ഇട്ടിവാ മേഖലാ സെക്രട്ടറിയുമായ സ:അജാസ് കോട്ടുക്കൽ സ്വാഗതം ആശംസിച്ചു.
CPI ജില്ലാ കമ്മറ്റി അസ്സി. സെക്രട്ടറിയും കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ സ:M S താര,CPI ജില്ലാ നിർവാഹക സമിതി അംഗം S:എസ്. ബുഹാരി, AIYF ജില്ലാ പ്രസിഡന്റ് സ: TS നിതീഷ്, CPI മണ്ഡലം സെക്രട്ടറിയെറ്റ് അംഗം സ: A നൗഷാദ്, CPI ഇട്ടിവാ ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി സ:B രാജീവ്, AIYF മണ്ഡലം സെക്രട്ടറി സ:അഡ്വ. അശോക് R നായർ, AIYF മണ്ഡലം പ്രസിഡന്റ് സ: സോണി, AISF മണ്ഡലം പ്രസിഡന്റ് സ: കൃഷ്ണപ്രിയ, CPI ഇട്ടിവാ ലോക്കൽ കമ്മിറ്റി അസ്സി. സെക്രട്ടറി സ:നിസാമുദ്ദീൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് CPI ഇട്ടിവാ ആക്ടിങ് സെക്രട്ടറി സ:B രാജീവ് സുപാൽ MLA യെ പൊന്നാട അണിയിച്ചു. കേരള മഹിളാ സംഘം കടയ്ക്കൽ മണ്ഡലം കമ്മിറ്റി അംഗം സ:ശോഭന MS താരയെ പൊന്നാട അണിയിച്ചു.
തുടർന്ന് കവിതാ രചയിതാവായ രത്നമ്മ ശശിധരൻ, ചെറുകഥാ കൃത്തും എഴുത്തുകാരനുമായ ജോസ് കുട്ടി എന്നിവരെ PS സുപാൽ MLA പൊന്നാട അണിയിച്ചു ആദരിച്ചു കൂടാതെ ഡിഗ്രി റാങ്ക് ജേതാക്കളെയും , കലാ-കായിക പ്രതിഭകളെയും മൊമന്റം നൽകി ആദരിച്ചു.പ്ലസ്ടുവിനു ഉന്നത വിജയം കരസ്തമാക്കിയ പ്രതിഭകളെ സ: MS താര മോമെന്റം നൽകി അദരിച്ചു. തുടർന്ന് SSLC ഫുൾ A+ കരസ്തമാക്കിയ വിദ്യാർഥികളെ സ:ജമീല ബീവി , സ:B രാജീവ്, സ: ശോഭന, സ:കൃഷ്ണപ്രിയ, സ:ഹരിലാൽ, സ:നിസാമുദീൻ തുടങ്ങിയവർ മോമെൻറ്റം നൽകി ആദരിച്ചു. 120 ഓളം പ്രതിഭകളെ ആദരിച്ച പരിപാടിക്ക് AIYF ഇട്ടിവാ മേഖല പ്രസിഡന്റ് സ:അനൂപ് നന്ദി രേഖപ്പെടുത്തി.

