fbpx
Headlines

കൊട്ടാരക്കരയിൽ അമ്മ ഓടിച്ചിരുന്ന കാർ മറിഞ്ഞ് മകൾക്ക് ദാരുണാന്ത്യം

കൊട്ടാരക്കര വാളകത്ത് അമ്മ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തിൽ മകൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ ജയിംസ് ജോർജിന്റെയും ബിസ്മിയുടെയും മകൾ ആൻ്റിയ (16) ആണ് മരിച്ചത്.

കാർ ഓടിച്ചിരുന്ന ബിസ്‌മി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എം.സി. റോഡിൽ വാളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.

മറിഞ്ഞ കാറിനടയിൽപ്പെട്ട ആന്റിയയുടെ തലയുടെ ഒരു ഭാഗം അറ്റുപോയ നിലയിലായിരുന്നു. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ വൺ നേടിയ ആന്റിയ പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു. ആന്റിയയ്ക്ക് ആൻഡ്രിറ്റ, ആൻസൺ എന്നീ രണ്ട് സഹോദരങ്ങളാണുള്ളത്.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x