അഞ്ചൽ, മണലിൽ അക്വിഡേറ്റ് ഭാഗത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി ഇനിയും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു. എന്നാൽ മൃതദേഹം.ഇയാളുടെ തന്നെ എന്ന് ബന്ധുക്കൾ പറയുന്നു.
അഞ്ചൽ കോമളം സ്വദേശി ഏദേശം 35 വയസ്സോളം വരുന്ന ദീപുവിൻ്റെ മൃതദേഹമാണ് വെഞ്ചേമ്പ് പിനാക്കിൾ കോളജിന് താഴ്വാരത്തുള്ള കനാലിൽ നിന്നും കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന നിലയിൽ വെള്ളത്തിൽ കിടന്ന മൃതദേഹം വൈകിട്ട് ആറ് മണിയോടെയാണ് ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ കണ്ടത്. കനാലിൽ നല്ല ഒഴുക്കുള്ളതിനാൽ കിലോമീറ്ററുകളോളം ദൂരം മൃതദേഹം ഒഴുകി.
കനാലിലേക്കുള്ള വെള്ളമൊഴുക്ക് അടച്ചായിരുന്നു തെരച്ചിൽ.പുനലൂർ ഫയർഫോഴ്സും പുനലൂർ ഫയർ ആൻഡ് റെസ്ക്യൂവിന്റെയും പുനലൂർ പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്.
ഒരു മണിയോടെ ആയിരുന്നു സംഭവം. അമ്പലംകുന്നിലുള്ള സൈനികനായ സുഹൃത്തിനൊപ്പം കനാലിൽ കയർ കെട്ടി ഇറങ്ങിയാണ് കുളിക്കാൻ ഇറങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്.
നല്ല അടിയൊഴുക്കുള്ളതിനാൽ തെന്മല ഭാഗത്തുനിന്നും വെള്ളത്തിൻ്റെ ഒഴുക്ക് നിർത്തി വെച്ചായിരുന്നു തെരച്ചിൽ.
പുനലൂർ ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജീവിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. അടിയൊഴുക്ക് കൂടുതൽ ആയതിനാൽ വെള്ളത്തിൽ ഇറങ്ങിയുള്ള തിരച്ചിൽ സാധ്യമല്ലായിരുന്നു.