വിതുരയിൽ കവിഞ്ഞൊഴുകിയ വാമനപുരം നദിയിൽ പൊന്നാംചുണ്ട് പാലം മുറിച്ചുകടക്കവേ ഇരുചക്രവാഹനത്തോടൊപ്പം നദിയിൽ വീണ സോമന്റെ മൃതദേഹം ഫയർഫോഴ്സ് സ്കൂബ ടീമിന്റെ തിരച്ചിലിൽ നാലാം ദിവസം കണ്ടെത്തി.
അതിശക്തമായ മഴയും ഒഴുക്കും കാരണം തിരച്ചിൽ അതീവ ദുഷ്കരം ആയിരിന്നു.
തിരച്ചിൽ നാലാം ദിവസമായ ഇന്ന് വെള്ളത്തിന്റെ ഒഴുക്കിന് അൽപ്പം ശമനം ഉണ്ട്. പൊന്നാംചുണ്ട് പാലത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വിതുര പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി യിലേക്ക് മാറ്റും.