കോട്ടുക്കൽ സ്വദേശി രാജേഷിനെയാണ് കടയ്ക്കൽ പോലീസിന്റെ സഹായത്തോടെ തമിഴ്നാട് പോലീസ് കൊണ്ടുപോയത് .
തെങ്കാശിയിലെ ATM തകർത്തു പണം കവരാൻ ശ്രമിച്ചതിനാണ് പിടിയിലായത്.
തമിഴ്നാട്ടിലെ തെങ്കാശിയിൽ എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച അഞ്ചൽ കോട്ടുക്കൽ സ്വദേശിയെ കടയ്ക്കൽ പോലീസ് പിടികൂടി തമിഴ്നാട് പോലീസിനു കൈമാറി.
കോട്ടുക്കൽ നെടുപുറം കൃഷ്ണവിലാസത്തിൽ 40 വയസ്സുള്ള രാജേഷാണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ രാത്രി 7 മണിയോടെആളൊഴിഞ്ഞ ഭാഗത്തെ തെങ്കാശിയിലെ ATM ൽ കയറുകയും മോഷണ ശ്രമം നടത്തുകയായിരുന്നു. ATM മിഷൻ തള്ളിയിടുകയും ചെയ്തു. എന്നാൽ പണം അപഹരിക്കാൻ കഴിഞ്ഞില്ല.
തെങ്കാശി പോലീസ് CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുകയും പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്ന് കടയ്ക്കൽ പോലീസിനു പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കൈമാറി. കടക്കൽ പോലീസ് കോട്ടുക്കലിൽ നിന്നും രാജേഷിനെ പിടികൂടി തെങ്കാശി പോലീസിന് കൈമാറി..
രാജേഷ് സ്ഥലത്ത് മദ്യ വില്പന നടത്തിയ സംഭവത്തിൽ അറസ്റ്റിലായിട്ടുള്ള ആളാണ്.
മദ്യ ലഹരിയിലായിരുന്നു രാജേഷ് ATM തകർത്തതെന്നാണ് പ്രാഥമിക വിവരം..
മോഷണ ശ്രമത്തിനിടെ പ്രതിയുടെ ആധാർ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടു പോയിരുന്നു ഇത് പ്രതി അറിഞ്ഞിരുന്നില്ല.
പ്രതിയായ രാജേഷിനെ തമിഴ്നാട് പോലീസിൽ കൈമാറിയിട്ടുണ്ട്

