പോക്സോ കേസിൽ അഞ്ചൽ കരുകോൺ സ്വദേശിയായ ബൈക്ക് നാസർ എന്നറിയപ്പെടുന്ന നാസറിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു.
കരുകോൺ തോട്ടുംകര പുത്തൻവീട്ടിൽ ബൈക്ക് നാസർ എന്നറിയപ്പെടുന്ന നാസറിനെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നിരവധി അടിപിടി കേസിലെ പ്രതിയായ ബൈക്ക് നാസറിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.
15 കാരിയെ നിരന്തരമായി പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി വീട്ടിൽ വിവരം അറിയിപ്പിക്കുകയായിരുന്നു.
മാതാപിതാക്കൾ അഞ്ചൽ പോലീസിൽ പരാതി നൽകുകയും പെൺകുട്ടിയുടെ രഹസ്യമൊഴി ഉൾപ്പെടെ അഞ്ചൽ പോലീസ് രേഖപ്പെടുത്തുകയും ചെയ്തു.
ഇതോടെ ബൈക്ക് നാസർ ഒളിവിൽ പോവുകയായിരുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന ഫോൺ മാറ്റി മറ്റൊരു ഫോണാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
അഞ്ചൽ പോലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ ഇയാളെ തിരുവനന്തപുരത്ത് നിന്നും ഇയാളെ പോലീസ് പിടികൂടുകയായിരുന്നു..
വൈദ്യ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.