ചിതറ പഞ്ചായതിനെതിരെ മാധ്യമ പ്രവർത്തകൻ ഷാനവാസ് നടത്തുന്ന ആരോപണം കഴമ്പില്ലത്തത് ; പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി

ചിതറ ഗ്രാമപഞ്ചായത്ത് LSGD ഓവർസീയർ ശ്രീദേവി കേരള പത്ര പ്രവർത്തക അസോസിയേഷൻ  കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് ഷാനവാസിനോട് ഫോണിലൂടെ അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചിരുന്നു .

ആ വാർത്ത ചുവട് ന്യൂസ് ഉൾപ്പെടെ നൽകിയിരുന്നു

എന്നാൽ അതിൽ ഒരു തരി കഴമ്പില്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി പറയുന്നത് .

23 വാർഡുകൾ ഉള്ള വലിയൊരു പഞ്ചായത്താണ് ചിതറ ഗ്രാമപഞ്ചായത്ത്  അത്രത്തോളം വർക്കുകളും വരുന്ന പഞ്ചായത്തിൽ സ്റ്റാഫുകളുടെ എണ്ണം വളരെ പരിമിതമാണ് .

ഈ ഭീമമായ പഞ്ചായത്തിലെ  വർക്കിൽ   ചിലപ്പോഴെങ്കിലും കൃത്യമായ സമയത്ത് ചെയ്ത് തീർക്കാൻ കഴിയാത്ത അവസ്ഥയുണ്ട് . ചിലരെങ്കിലും ആ വിഷയത്തെ വിപുലീകരിച്ചു കാണിക്കുന്നത് ശ്രദ്ധയിൽ പെടുന്നു.

നിസാര പരാതികൾ വരുന്നുണ്ട് എങ്കിലും അതൊക്കെ പരിഹരിച്ചു പോകാൻ പഞ്ചായത്ത് ഭരണ സമിതി ശ്രദ്ധിക്കുന്നുണ്ട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി കൂട്ടിച്ചേർത്തു.

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x